വയലാര്‍ അവാര്‍ഡ്; എഴുത്തുകാരന്‍ ബെന്യാമിന് ലഭിച്ചു

വയലാര്‍ അവാര്‍ഡ്; എഴുത്തുകാരന്‍ ബെന്യാമിന് ലഭിച്ചു

45-ാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് എഴുത്തുകാരന്‍ ബെന്യാമിന് ലഭിച്ചു . ബെന്യാമിന്‍റെ “മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ ” എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.

കെ. ആർ മീര, ഡോ. ജോർജ് ഓണക്കൂർ, ഡോ.സി. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശില്‍പവുമടങ്ങുന്നതാണ് പുരസ്കാരം. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരത്ത് നടത്തുന്ന ചടങ്ങില്‍ അവാർഡ് സമർപ്പണം നടക്കും. ചടങ്ങിൽ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളും കവിതകളും കോർത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വയലാർ ഗാനാഞ്ജലിയും ഉണ്ടായിരിക്കും.

Leave A Reply
error: Content is protected !!