മദ്യപാനത്തിനിടെ തര്‍ക്കത്തിൽ സുഹൃത്തിനെ തലക്കടിച്ച്‌ കൊന്നു

മദ്യപാനത്തിനിടെ തര്‍ക്കത്തിൽ സുഹൃത്തിനെ തലക്കടിച്ച്‌ കൊന്നു

അ​ടി​മാ​ലി: മ​ദ്യ​പാ​നത്തെ തുടർന്നുണ്ടായ ത​ര്‍​ക്കത്തിൽ ​ സു​ഹൃ​ത്തി​നെ യു​വാ​വ്​ ത​ല​ക്ക​ടി​ച്ച്‌​ കൊ​ല​​പ്പെ​ടു​ത്തി. മാ​ങ്കു​ളം കു​വൈ​ത്ത്​ സി​റ്റി വ​രി​ക്ക​യി​ല്‍ റോ​യി​യാ​ണ്​ (55) മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഓ​ട്ടോ ഡ്രൈ​വ​റും പ​ല​ച​ര​ക്ക് വ്യാ​പാ​രി​യു​മാ​യ ക​ണ്ട​ത്തി​ല്‍ ബി​ബി​നെ (32) മൂ​ന്നാ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. മാ​ങ്കു​ളം കു​വൈ​ത്ത്​ സി​റ്റി​യി​ലാ​ണ് സം​ഭ​വം.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​റോ​യി​യും ബി​ബി​നും ഉ​ള്‍​പ്പെ​ട്ട അ​ഞ്ചം​ഗ സം​ഘം മ​ദ്യ​പാ​ന പാ​ര്‍ട്ടി ന​ട​ത്തിയിരുന്നു . ഇ​തി​നി​െ​ട റോ​യി​യും ബി​ബി​നും ത​മ്മി​ല്‍ ത​ര്‍ക്ക​മാ​യി. അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്​ നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് പ്ര​ശ്‌​നം പ​റ​ഞ്ഞ​വ​സാ​നി​പ്പി​ച്ചു. ഇ​തി​നി​െ​ട ബി​ബി​െന്‍റ ഫോ​ണ്‍ ന​ഷ്​​ട​മാ​യി. ബി​ബി​നും റോ​യി​യും ചേ​ര്‍ന്ന് തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍ന്ന് ഓ​ട്ടോ​യി​ല്‍ ക​യ​റി ഇ​രു​വ​രും ആ​ന​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​യി.

പി​ന്നീ​ട് രാ​ത്രി വൈ​കി അം​ഗ​ന്‍വാ​ടി​യോ​ട് ചേ​ര്‍ന്ന് റോ​ഡി​ല്‍ റോ​യി മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​ണ്​ നാ​ട്ടു​കാ​ര്‍ ക​ണ്ട​ത്. പൊ​ലീ​സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ​ത്. മു​ഖ​ത്തി​നും ത​ല​ക്ക് പി​റ​കി​ലും മാ​ര​ക​മാ​യി മു​റി​വേ​റ്റി​രു​ന്നു. ഇ​രു​മ്ബു​ദ​ണ്ഡു​കൊ​ണ്ടു​ള്ള അ​ടി ഏ​റ്റ​താ​യാ​ണ്​ പൊ​ലീ​സി​െന്‍റ പ്രാ​ഥ​മി​ക നി​ഗ​മ​നം.

വ​ന​ത്തി​ലൊ​ളി​ച്ച ബി​ബി​നെ സൈ​ബ​ര്‍ സെ​ല്ലി​െന്‍റ സ​ഹാ​യ​ത്തോ​ടെ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​േ​ന്നാ​ടെ പൊ​ലീ​സ് പി​ടി​കൂ​ടി. മൃ​ത​ദേ​ഹം ഓ​ട്ടോ​യി​ലെ​ത്തി​ച്ച്‌ റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നും കൊ​ല ന​ട​ന്ന​ത് മ​റ്റെ​വി​ടെ​യെ​ങ്കി​ലും ആ​ണെ​ന്നും പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഓ​ട്ടോ​യി​ല്‍ മു​ള​ക് വി​ത​റു​ക​യും ക​ഴു​കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. കൊ​ല ന​ട​ത്തി​യ​താ​യി പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. വി​ശ​ദ ചോ​ദ്യം ചെ​യ്യ​ലി​ലേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കൂ.സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍പ്പെ​ട്ട​താ​യും ക​രു​തു​ന്നു.

Leave A Reply
error: Content is protected !!