ഇടുക്കി സിപിഎമ്മിലെ കൂട്ടരാജി; പ്രതികരണവുമായി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ

ഇടുക്കി സിപിഎമ്മിലെ കൂട്ടരാജി; പ്രതികരണവുമായി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ

ഇടുക്കി: ഇടുക്കി മറയൂരിൽ സിപിഐയിൽ ചേര്‍ന്നത് സിപിഎം പുറത്താക്കിയവരെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ. ദേവികുളത്തെ സ്ഥാനാർഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചതിന് രാമരാജിനെതിരെ നടപടിയെടുത്തിരുന്നെന്നും ചിലര്‍ പോയാൽ പാര്‍ട്ടി ഒലിച്ചുപോകില്ലെന്നും കെ.കെ.ജയചന്ദ്രൻ വ്യക്തമാക്കി.

മറയൂര്‍ ഏരിയ കമ്മിറ്റി അംഗവും വട്ടവട പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി രാമരാജ് ഉൾപ്പടെ 318 പേരാണ് സിപിഎം വിട്ട് സിപിഐയിൽ ചേര്‍ന്നത്. വട്ടവടയിലെ ഭൂപ്രശ്നങ്ങളിൽ സര്‍ക്കാര്‍ പരിഹാരം കാണുന്നില്ലെന്നാരോപിച്ചായിരുന്നു കൂട്ടരാജി. എന്നാൽ പത്ത് ദിവസം മുമ്പ് തന്ന രാമരാജിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നാണ് ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ വിശദീകരണം. ദേവികുളത്തെ തെരഞ്ഞെടുപ്പ് വീഴ്ചയിലായിരുന്നു നടപടി എടുത്തത്.

Leave A Reply
error: Content is protected !!