ഷാരൂഖിനും ഗൗരിക്കും പിന്തുണയുമായി ​കരൺ ജോഹർ ; മന്നത്ത്​ ബംഗ്ലാവിലെത്തി

ഷാരൂഖിനും ഗൗരിക്കും പിന്തുണയുമായി ​കരൺ ജോഹർ ; മന്നത്ത്​ ബംഗ്ലാവിലെത്തി

മുംബൈ: വൻ വിവാദമായ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ ആര്യൻ ഖാന്​ ജാമ്യം നിഷേധിച്ചതിന്​ പിന്നാലെ ഷാരൂഖ്​ ഖാന്‍റെ ബന്ദ്രയിലെ ‘മന്നത്ത്​ ബംഗ്ലാവ്​’ സന്ദർശിച്ച്​ ബോളിവുഡ്​ സംവിധായകൻ കരൺ ജോഹർ. വെള്ളിയാഴ്ച വൈകി​ട്ടോടെയാണ്​ കരൺ ജോഹർ ഷാരൂഖിന്‍റെ വസതിയിലെത്തിയത് .

ഷാരൂഖിന്‍റെയും ഭാര്യ ഗൗരി ഖാന്‍റെയും ദീർഘ നാളായുള്ള ഉറ്റസുഹൃത്താണ്​ കരൺ ജോഹർ. അതെ സമയം വിദേശത്തായിരുന്ന കരൺ ആര്യൻ അറസ്റ്റിലായതിന്​ പിന്നാലെ മുംബൈയിലെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഉറ്റസുഹൃത്തുക്കളെ കാണാൻ വസതിയിലെത്തിയത്​.

അതെ സമയം ആര്യൻ കസ്റ്റഡിയിലായിരിക്കവേ നേരത്തേ സൽമാൻ ഖാനും സഹോദരി അൽവിര ഖാൻ അഗ്​നിഹോത്രിയും ഷാരൂഖിന്‍റെ വീട്ടിലെത്തിയിരുന്നു. ഷാരൂഖിന്​ പിന്തുണ അറിയിക്കാൻ എത്തിയതായിരുന്നു ഇരുവരും. മുംബൈ തീരത്ത്​ ആഡംബര കപ്പലിൽ നടത്തിയ റെയ്​ഡി​നിടെയാണ്​ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ പിടിയിലാകുന്നത്.

Leave A Reply
error: Content is protected !!