ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന്റെ മരണം കൊലപാതകം : രണ്ടു യുവാക്കൾ അറസ്റ്റിൽ

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന്റെ മരണം കൊലപാതകം : രണ്ടു യുവാക്കൾ അറസ്റ്റിൽ

ആളൂർ :ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. രണ്ടു യുവാക്കൾ അറസ്റ്റിലായി. ആളൂർ കദളിച്ചിറ ഇല്ലത്തുപറമ്പിൽ മുഹമ്മദ് ജാസിക് (21), ഊരകം എടപ്പാട്ട് അഡ്‌ലിൻ (21) എന്നിവരെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ.തോമസ്, ആളൂർ സിഐ എം.ബി. സിബിൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.

രാമകൃഷ്ണന്റെ വീടു മുൻപിൽ വച്ചുണ്ടായ തർക്കത്തിൽ യുവാക്കൾ രാമകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീടിനുള്ളിലേക്ക് ഓടിയ രാമകൃഷ്ണനെ പ്രതികൾ ചവിട്ടിയും ഇടിച്ചും മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നു.ചൊവ്വ രാത്രി പെട്രോൾ പമ്പിന് പിന്നിൽ ചങ്ങലചിറയിൽ ഒറ്റയ്ക്കു താമസിക്കുന്ന ഐനിക്കനാടൻ രാമകൃഷ്ണനെ (65) ആണു വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തന്നെ പ്രതികളെ പിടികൂടി.

Leave A Reply
error: Content is protected !!