കോഴിക്കോട്ട് മയക്കുമരുന്ന് ഗുളികകളുമായി യുവതി അറസ്റ്റിൽ

കോഴിക്കോട്ട് മയക്കുമരുന്ന് ഗുളികകളുമായി യുവതി അറസ്റ്റിൽ

ഫറോക്ക്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശനും സംഘവും അറസ്റ്റ് ചെയ്തത്.

എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച് യുവതിയെ പിടികൂടിയത്.പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് യുവതിയില്‍നിന്ന് കണ്ടെടുത്തത്. വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുമെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!