അതിദരിദ്രരെ കണ്ടെത്താൻ സർവേ; പരിശീലനം ആരംഭിച്ചു

അതിദരിദ്രരെ കണ്ടെത്താൻ സർവേ; പരിശീലനം ആരംഭിച്ചു

കോട്ടയം: അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം പൂർണമായി തുടച്ചു നീക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി അതീവ ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള വിവരശേഖരണ പ്രക്രിയയ്ക്കായുള്ള മേഖലാതല പരിശീലനം ആരംഭിച്ചു. പാലാ ഓശാനാ മൗണ്ടിൽ ദ്വിദിന പരിശീലനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു.

ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ് ഷിനോ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ല ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. കില കോഴ്‌സ് ഡയറക്ടർമാരായ ഡോ. മോനിഷ് ജോസഫ്, ഡോ. രാജേഷ് എന്നിവർ പദ്ധതി വിശദീകരിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർക്ക് പുറമേ ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റർമാരായ ബിന്ദു അജി, പി.വി . മധു, കില-ആർ.ജി.എസ്.എ കോർഡിനേറ്റർമാരായ ഡോ. എസ്.വി. ആന്റോ, അൽഫോൺസ എന്നിവരും പങ്കെടുത്തു.

Leave A Reply
error: Content is protected !!