തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’യുടെ ട്രെയിലര്‍ പുറത്ത്

തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’യുടെ ട്രെയിലര്‍ പുറത്ത്

തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’യുടെ ട്രെയിലര്‍ പുറത്ത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭുദേവയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്
ഒരു സീരിയല്‍ കില്ലറിന്റ റോളിലാണ് പ്രഭുദേവ ചിത്രത്തിൽ അഭിനയിക്കുന്നത്.

വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഏഴ് നായികമാരാണുള്ളത് . അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് നായികാതാരങ്ങള്‍. സായ് കുമാര്‍, നാസര്‍, പ്രഗതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത.്പ്രഭുദേവ തന്നെയാണ്
ഭരതന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആര്‍.വി. ഭരതന്‍ ചിത്രം നിർമിക്കുന്നത്. സംഗീതം ഗണേശന്‍ എസ്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ് കെ, അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് റൂബെന്‍, നൃത്തസംവിധാനം രാജു സുന്ദരം, ബാബ ബാസ്‌കര്‍, വസ്ത്രാലങ്കാരം സായ്, മേക്കപ്പ് കുപ്പുസാമി.

Leave A Reply
error: Content is protected !!