കൂ​ടു​ത​ൽ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ വി​ൽ​ക്കാൻ കേ​ന്ദ്രം

കൂ​ടു​ത​ൽ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ വി​ൽ​ക്കാൻ കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ കൂ​ടു​ത​ൽ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ വി​ൽ​ക്കാ​നൊ​രു​ങ്ങു​ന്നതായി റിപ്പോർട്ട് . ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ര​ത് പെ​ട്രോ​ളി​യം വി​റ്റ​ഴി​ക്ക​ൽ‌ കൂടുതൽ വേ​ഗ​ത്തി​ലാ​ക്കും. ഐ​ഡി​ബി​ഐ ബാ​ങ്കും ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സും വി​ൽ​ക്കാ​നു​ള്ള ന​ട​പ​ടി​ ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി കേ​ന്ദ്രസർക്കാർ അ​റി​യി​ച്ചു.

എന്നാൽ കഴിഞ്ഞ ദിവസം ടാറ്റ സ്വന്തമാക്കിയ എ​യ​ർ​ഇ​ന്ത്യയുടെ വി​ൽ​പ്പ​ന നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പെ​ന്നാ​ണ് കേ​ന്ദ്രത്തിന്റെ വിലയിരുത്തൽ . വൻ സാമ്പത്തിക ബാധ്യതയിലായ എ​യ​ർ​ഇ​ന്ത്യ​യെ ടാ​റ്റ​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 18,000 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​യ​ർ ഇ​ന്ത്യ ടാ​റ്റ ഏ​റ്റെ​ടു​ത്ത​ത്.

എ​യ​ർ ഇ​ന്ത്യ, ചെ​ല​വു കു​റ​ഞ്ഞ വി​മാ​ന​സ​ർ​വീ​സാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​ന്നി​വ​യു​ടെ 100 ശ​ത​മാ​നം ഓ​ഹ​രി​ക​ളും ഗ്രൗ​ണ്ട് ഹാ​ൻ​ഡ്‌​ലിം​ഗ് വി​ഭാ​ഗ​മാ​യ എ​യ​ർ ഇ​ന്ത്യ സാ​റ്റ്സി​ന്‍റെ 50 ശ​ത​മാ​നം ഓ​ഹ​രി​ക​ളും ടാ​റ്റ സൺസിന് ല​ഭി​ക്കും. ഡി​സം​ബ​റോടെ ഏ​റ്റെ​ടു​ക്ക​ൽ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​കും.

Leave A Reply
error: Content is protected !!