പ്രഥമ അക്കിത്തം പുരസ്‌കാരം ഈ മാസം10ന് എംടി വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിക്കും

പ്രഥമ അക്കിത്തം പുരസ്‌കാരം ഈ മാസം10ന് എംടി വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിക്കും

കോഴിക്കോട് : പ്രഥമ അക്കിത്തം പുരസ്‌കാരം ഈ മാസം 10ന് എം.ടി. വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിക്കും. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കീര്‍ത്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തപസ്യ കലാസാഹിത്യവേദിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. രാവിലെ 10.30ന് കോഴിക്കോട്ടെ എംടിയുടെ വീട്ടല്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ വച്ചാണ് പുരസ്‌കാരസമര്‍പ്പണം.

തുടര്‍ന്ന് കോഴിക്കോട് ചാലപ്പുറത്തെ കേസരി ഭവനിലാണ് അച്യുതസ്മൃതി എന്ന പേരില്‍ മഹാകവി അക്കിത്തത്തിന്റെ ഒന്നാം ശ്രാദ്ധദിനാചരണവും കാവ്യചിത്രാഞ്ജലിയും. രാവിലെ 9.30ന് കാവ്യചിത്രാഞ്ജലി ചിത്രകാരന്‍ മദനന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനാകും. 11 മണിക്ക് നടക്കുന്ന സ്മൃതി സദസ്സില്‍ ആഷാ മേനോന്‍ അക്കിത്തം അനുസ്മരണ പ്രഭാഷണവും ശത്രുഘ്നന്‍, സംവിധായകന്‍ ഹരിഹരന്‍ എന്നിവര്‍ അനുമോദന പ്രഭാഷണവും നടത്തും.

Leave A Reply
error: Content is protected !!