വായ്പാ തിരിച്ചടവ് മുടങ്ങി; ഇ.ടി മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടി

വായ്പാ തിരിച്ചടവ് മുടങ്ങി; ഇ.ടി മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടി

മലപ്പുറം: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് പൊന്നാനി എം.പിയും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടി. പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ജപ്തി നീക്കവുമായി രംഗത്തെത്തിയത്.

ഇ.ടി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായി എടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് നടപടി. ഫിറോസിന്റെ പേരിലുള്ള സ്ഥലവും പാര്‍ട്ണര്‍മാരുടെ സ്വത്തും ഈ മാസം 21നകം ജപ്തി ചെയ്യാനാണ് കോഴിക്കോട് സി.ജെ.എം കോടതിയുടെ നിര്‍ദേശം.

Leave A Reply
error: Content is protected !!