കണ്ണൂർ നഗരമധ്യത്തില്‍ വന്‍ പുകയില ഉല്‍പന്ന വേട്ട

കണ്ണൂർ നഗരമധ്യത്തില്‍ വന്‍ പുകയില ഉല്‍പന്ന വേട്ട

കണ്ണൂര്‍: കണ്ണൂരിൽ 15 ലക്ഷം രൂപ വില വരുന്ന 2500 കിലോയിലേറെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി . രണ്ടുപേരെ എക്​സൈസ്​ സംഘം അറസ്റ്റ് ചെയ്തു . കാറില്‍വെച്ച്‌ പുകയില ഉല്‍പന്നങ്ങളുമായി മട്ടന്നൂര്‍ ഉളിയില്‍ സ്വദേശി പാറമ്മല്‍ അബ്​ദുല്‍ റഷീദിനെ (48) പിടികൂടിയതിനുശേഷം നടത്തിയ തുടര്‍ പരിശോധനയിലാണ് വന്‍ പുകയില ശേഖരം പിടിച്ചെടുത്തത്.കണ്ണൂര്‍ കാല്‍ടെക്‌സിന് സമീപമുള്ള മാളിന് പിറകുവശത്തുള്ള വാടക വീട് കേന്ദ്രീകരിച്ചാണ്​ സംഘം പ്രവര്‍ത്തിച്ചിരുന്നത് .

Leave A Reply
error: Content is protected !!