മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയവരെ ചാനലിലൂടെ ആക്ഷേപിച്ച നടൻ ശ്രീനിവാസനെതിരെ വക്കീൽ നോട്ടീസ്

മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയവരെ ചാനലിലൂടെ ആക്ഷേപിച്ച നടൻ ശ്രീനിവാസനെതിരെ വക്കീൽ നോട്ടീസ്

മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയവരെ ചാനലിലൂടെ ആക്ഷേപിച്ച നടൻ ശ്രീനിവാസനെതിരെ വക്കീൽ നോട്ടീസ്.
മാനനഷ്്ടത്തിന് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടാണ് വടക്കാഞ്ചേരി സ്വദേശി അനൂപ് വി.മുഹമ്മദ്​ അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചത്.

മോൻസണ്​ പണം നൽകിയ രണ്ടുപേരെ തനിക്കറിയാമെന്നും അവർ തട്ടിപ്പുകാരാണെന്നും അത്യാർത്തി കൊണ്ടാണ് പണം നൽകിയതെന്നുമായിരുന്നു ശ്രീനിവാസ‍​െൻറ ആരോപണം.,ഇവരുടെ പേരുകൾ താൻ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

”പത്ത് കോടി രൂപ നൽകിയെന്ന്​ പറയുന്ന പരാതിയാണ് ആദ്യം വരുന്നത്. അതിൽ രണ്ടു പേരെ എനിക്കറിയാം. അവർ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരിൽ ഒരാൾ സ്വന്തം അമ്മാവനെ കോടികൾ പറ്റിച്ച ആളാണെന്നുമാണ്” ശ്രീനിവാസൻ തുറന്നടിച്ചത്. മോൻസ‍ണി​െൻറ വീട്ടിൽ ശ്രീനിവാസൻ സന്ദർശനം നടത്തിയതിെൻറ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

Leave A Reply
error: Content is protected !!