പുരാവസ്തു തട്ടിപ്പ് കേസ്; പരാതിക്കാർക്ക് പണം കിട്ടില്ല, കാരണം പ്രതിയുടെ പേരിൽ ഭൂമിയും വസ്തുക്കളും ഇല്ല

പുരാവസ്തു തട്ടിപ്പ് കേസ്; പരാതിക്കാർക്ക് പണം കിട്ടില്ല, കാരണം പ്രതിയുടെ പേരിൽ ഭൂമിയും വസ്തുക്കളും ഇല്ല

തിരുവനന്തപുരം: മോൻസൻ കേസിൽ പരാതിക്കാർക്ക് ‘നയാപൈസ’ കിട്ടില്ലെന്ന് വിവരം. പ്രതിയുടെ പേരിൽ ഭൂമിയോ വസ്തുക്കളോ ഇല്ലാത്തതാണ് കാരണം. ആകെയുളളത് ചേർത്തലയിലെ കുടുംബ സ്വത്ത് മാത്രമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നിലയിൽ പരാതിക്കാർക്ക് നഷ്ടപ്പെട്ട പണം  തിരികെ കിട്ടിയേക്കില്ലെന്നാണ് വ്യക്തമാകുന്നത്.

മോൻസന്‍റെ പേരിലോ ബിനാമി പേരുകളിലോ സ്വത്തുക്കളുണ്ടോയെന്ന് കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. രജിസ്ട്രേഷൻ വകുപ്പിനും ബാങ്കുകൾക്കും ക്രൈംബ്രാഞ്ച് കത്തുനൽകി. മുഴുവൻ പണവും ധൂർത്തടിച്ചെന്നാണ് മോൻസൻ ആവർത്തിക്കുന്നത്. പാസ്പോർട് ഓഫീസിനും ക്രൈംബ്രാഞ്ച് കത്തു നൽകി. വ്യാജ പാസ്പോർട്ടിൽ ഇയാൾ വിദേശത്ത് പോയിട്ടുണ്ടോയെന്നും പരിശോധിച്ചു വരുന്നുണ്ട് .

അതിനിടെ മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങി. ആദ്യഘട്ടത്തിൽ മോൻസനും ഇയാളുമായി ബന്ധപ്പെട്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. മോൻസന്‍റെ സാമ്പത്തിക – ബാങ്ക് ഇടപാടുകളുടെ രേഖകൾ ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം ശേഖരിച്ചു. അതേസമയം ആദായ നികുതി വകുപ്പ് പരാതിക്കാരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയും ചെയ്യും.

Leave A Reply
error: Content is protected !!