ആര്യന്റെ അറസ്റ്റ് ; ഷാരൂഖ്​ അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേഷണം താൽക്കാലികമായി നിർത്തി ബൈജൂസ്​

ആര്യന്റെ അറസ്റ്റ് ; ഷാരൂഖ്​ അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേഷണം താൽക്കാലികമായി നിർത്തി ബൈജൂസ്​

ന്യൂഡൽഹി: ബോളിവുഡ്​ നടൻ ഷാരൂഖ്​ ഖാൻ അഭിനയിക്കുന്ന പരസ്യങ്ങളുടെ സംപ്രേഷണം താൽകാലികമായി പിൻവലിച്ച്​ ബൈജൂസ്​ ആപ്​. ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ട്​ താരപുത്രൻ ആര്യൻ ഖാൻ അറസ്റ്റിലായതിന്​ പിന്നാലെയാണ്​ നടപടി.

കഴിഞ്ഞ ദിവസങ്ങളിൽ ഷാരൂഖ്​ ഖാൻ അഭിനയിച്ച ബൈജൂസ്​ ആപിന്‍റെ പരസ്യങ്ങൾ നിർത്തിവെച്ചതായി  പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട്​ ചെയ്യുന്നു. ട്വിറ്റർ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർന്നതോടെയാണ്​ പരസ്യത്തിന്‍റെ സംപ്രേഷണം നിർത്തിവെച്ചതെന്നാണ്​ സൂചന .

ബൈജൂസ്​ ആപിന്‍റെ കേരളത്തിന്​ പുറത്തുള്ള ബ്രാൻഡ്​ അംബാസിഡറാണ്​ ഷാരൂഖ്​ ഖാൻ. ഷാരൂഖിന്‍റെ വൻ സ്​പോൺസർഷിപ്പ്​ ഡീലുകളിലൊന്നാണ്​ ബൈജൂസ്​ ആപ്പുമായുള്ളത്​. കൂടാതെ ഹ്യൂണ്ടായ്​, എൽ.ജി, റിലയൻസ്​ ജിയോ, ദുബൈ ടൂറിസം, ഐ.സി.ഐ.സി.ഐ, എന്നിവയെയും ഷാരൂഖ്​ ഖാൻ പ്രതിനിധീകരിക്കുന്നു.

ഷാരൂഖ്​ ഖാന്‍റെ ബ്രാൻഡ്​ നിലനിർത്താൻ വർഷം മൂന്നുമുതൽ നാലുകോടി രൂപയാണ്​ ബൈജൂസ്​ നൽകുന്നതെന്ന്​ ദേശീയ മാധ്യമം ​ റിപ്പോർട്ട്​ ചെയ്യുന്നു. 2017 മുതലാണ്​ ഷാരൂഖ്​ ഖാൻ ബൈജൂസിന്‍റെ ബ്രാൻഡ്​ അംബാസിഡർ സ്​ഥാനം ഏറ്റെടുക്കുന്നത്. മുംബൈയിലെ കോർഡെലിയ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ടാണ്​ ആര്യൻ ഖാനെയും ഏഴുപേരെയും എൻ സി ബി ആസൂത്രിതമായി അറസ്റ്റ്​ ചെയ്യുന്നത് . ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ  ആര്യൻ ഖാനെ മുംബൈയിലെ ആർതുർ റോഡ്​ ജയിലിലേക്ക്​ മാറ്റിയിരുന്നു.

Leave A Reply
error: Content is protected !!