കഞ്ചിക്കോട് സൈനിക ഉേേദ്യാഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

കഞ്ചിക്കോട് സൈനിക ഉേേദ്യാഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

പാലക്കാട് : കഞ്ചിക്കോട് ദേശീയപാതയില്‍ സൈനിക ഉേേദ്യാഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു.അപകടത്തിൽ ഒമ്ബത് പേര്‍ക്ക് പരിക്കേറ്റു . മദ്രാസ് പതിനൊന്നാം ബെറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.

ചെന്നൈയില്‍ നിന്നും സൈനികര്‍ തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം . വാഹനാപകടത്തില്‍ ഒരു വഴിയാത്രക്കാരനും പരിക്കേറ്റു. രാവിലെ ആറരയോടുകൂടിയാണ് അപകടം സംഭവിച്ചത്. വഴിയാത്രക്കാരന്‍ സൈനിക വാഹനത്തിന് കുറുകെ കടന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

ട്രക്കിലുണ്ടായിരുന്ന സന്തോഷ്, ബിമലേഷ്, ബാലു, മൂര്‍ത്തി, മരുതരാജ, ആനന്ദ് രാജ, വിനോദ്, മനോജ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരനായ ശിവരാമനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ദേശീയ പാതയില്‍ മറിഞ്ഞ ട്രക്ക് ക്രെയിന്‍ ഉപയോഗിച്ച്‌ എടുത്ത് മാറ്റി. സൈനികരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Leave A Reply
error: Content is protected !!