വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തി കത്ത് തയാറാക്കി ആരോഗ്യ വകുപ്പ്

വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തി കത്ത് തയാറാക്കി ആരോഗ്യ വകുപ്പ്

കാസര്‍കോട്​: കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്താന്‍ ബോധവത്കരണ കത്ത് തയാറാക്കി ജില്ല ആരോഗ്യ വകുപ്പ് . ‘പ്രിയ സുഹൃത്തേ, സുഖമെന്ന് വിശ്വസിക്കുന്നു, താങ്കള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് അറിഞ്ഞു’ എന്ന് തുടങ്ങി കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടതി​െന്‍റ ആവശ്യകത ഓര്‍മപ്പെടുത്താന്‍ ബോധവത്കരണ കത്ത് തയാറാക്കി പ്രചരിപ്പിക്കുകയാണ് ജില്ല ആരോഗ്യ വിഭാഗവും ദേശീയ ആരോഗ്യ ദൗത്യവും.

മലയാളത്തിലും കന്നഡയിലും തയാറാക്കിയിരിക്കുന്ന കത്തുകളുടെ ഉള്ളടക്കം വാക്‌സിനെടുക്കാന്‍ വിമുഖതയുള്ളവര്‍ക്കുള്ള ഓര്‍മപ്പെടുത്തലാണ്.ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.ആര്‍. രാജന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.എ.വി. രാംദാസ് എന്നിവരാണ് വേറിട്ട ബോധവത്കരണത്തിന് നേതൃത്വം നല്‍കുന്നത്.

Leave A Reply
error: Content is protected !!