ഷാരൂഖ്​ ഖാൻ അഭിനയിക്കുന്ന പരസ്യങ്ങൾ താൽകാലികമായി പിൻവലിച്ച്​ ബൈജൂസ്​ ആപ്

ഷാരൂഖ്​ ഖാൻ അഭിനയിക്കുന്ന പരസ്യങ്ങൾ താൽകാലികമായി പിൻവലിച്ച്​ ബൈജൂസ്​ ആപ്

ന്യൂഡൽഹി: ഷാരൂഖ്​ ഖാൻ അഭിനയിക്കുന്ന പരസ്യങ്ങൾ താൽകാലികമായി പിൻവലിച്ച്​ ബൈജൂസ്​ ആപ്​. ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ട്​ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന്​ പിന്നാലെയാണ്​ നടപടി.കഴിഞ്ഞദിവസങ്ങളിൽ ഷാരൂഖ്​ ഖാൻ അഭിനയിച്ച ബൈജൂസ്​ ആപിന്‍റെ പരസ്യങ്ങൾ നിർത്തിവെച്ചതായി ദേശീയ മാധ്യമമായ ഇക്കണോമിക്​സ്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്തിരുന്നു . ട്വിറ്റർ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രതി​േഷധം ഉയർന്നതോടെയാണ്​ പരസ്യത്തിന്‍റെ സംപ്രേഷണം നിർത്തിവെച്ചതെന്നാണ്​ വിവരം.

ബൈജൂസ്​ ആപ്പുമായുള്ളത് ഷാരൂഖിന്‍റെ സ്​പോൺസർഷിപ്പ്​ ഡീലുകളിലൊന്നാണ്​
ഹ്യൂണ്ടായ്​, എൽ.ജി, ദുബൈ ടൂറിസം, ഐ.സി.ഐ.സി.ഐ, റിലയൻസ്​ ജിയോ എന്നിവയെയും ഷാരൂഖ്​ ഖാൻ പ്രതിനിധീകരിക്കുന്നു.ഷാരൂഖ്​ ഖാന്‍റെ ബ്രാൻഡ്​ നിലനിർത്താൻ വർഷം മൂന്നുമുതൽ നാലുകോടി രൂപയാണ്​ ബൈജൂസ്​ നൽകുന്നതെന്ന്​ ഇക്കണോമിക്​സ്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു. 2017 മുതലാണ്​ ഷാരൂഖ്​ ഖാൻ ബൈജൂസിന്‍റെ ബ്രാൻഡ്​ അംബാസിഡർ സ്​ഥാനം ഏറ്റെടുക്കുന്നത്​.

ആര്യൻ ഖാനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷാരൂഖ്​ ഖാനെ ബ്രാൻഡ്​ അംബാസിഡർ സ്​ഥാനത്തുനിന്ന്​ ഒഴിവാക്കുമോയെന്ന കാര്യം വ്യക്തമല്ല.മുംബൈയിലെ കോർഡെലിയ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ടാണ്​ ആര്യൻ ഖാനെയും ഏഴുപേരെയും അറസ്റ്റ്​ ചെയ്യുന്നത്​. കഴിഞ്ഞദിവസം മജിസ്​ട്രേറ്റ്​ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന്​ ആര്യൻ ഖാനെ മുംബൈയിലെ ആർതുർ റോഡ്​ ജയിലിലേക്ക്​ മാറ്റിയിരുന്നു.

Leave A Reply
error: Content is protected !!