‘ എന്നെ മുഖ്യമന്ത്രിയാക്കണ​മായിരുന്നു ‘; സിദ്ദുവിന്‍റെ വിഡിയോ വൈറൽ

‘ എന്നെ മുഖ്യമന്ത്രിയാക്കണ​മായിരുന്നു ‘; സിദ്ദുവിന്‍റെ വിഡിയോ വൈറൽ

ന്യൂഡൽഹി: പഞ്ചാബ്​ കോൺഗ്രസ്​ എം.എൽ.എയും മുൻ സംസ്​ഥാന അധ്യക്ഷനുമായ നവ​ജ്യോത് സിങ്​ സിദ്ദുവിന്‍റെ പുതിയ വിഡിയോ പുറത്ത്​. ​മുഖ്യമന്ത്രി സ്​ഥാനത്തിനായി സിദ്ദു ആഗ്രഹിച്ചിരുന്നുവെന്ന്​ വ്യക്തമാക്കുന്നതാണ്​ വിഡിയോ. അവർ എന്നെ മുഖ്യമന്ത്രിയാക്കണമായിരുന്നുവെന്ന്​ സിദ്ദു വിഡിയോയിൽ ആവശ്യപ്പെടുന്നു .

മുഖ്യമന്ത്രി ചരൺജിത്​ സിങ്​ ചന്നിയെ ചൂണ്ടിക്കാട്ടിയാണ് ​ സിദ്ദുവിന്‍റെ വാക്കുകൾ. സർക്കാരിനെ നയിക്കാൻ തന്നെ അനുവദിക്കുകയാണെങ്കിൽ അത്​ കൂടുതൽ വിജയത്തിലേക്ക്​ എത്തുമായിരുന്നുവെന്ന്​ സിദ്ദു പറയുന്നു. നിലവിലെ പ്രതിസന്ധി 2022ലെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്​ തിരിച്ചടിയാകുമെന്ന്​ പറയുന്ന സിദ്ദു മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്​. അതെ സമയം ദിവസങ്ങൾക്ക്​ മുമ്പുള്ളതാണ്​ വിഡിയോ.

അതേസമയം സിദ്ദുവിന്‍റെ പരാമർശങ്ങൾക്കെതിരെ ശിരോമണി അകാലി ദൾ രംഗത്തെത്തി. എസ്​.സി വിഭാഗത്തിൽപ്പെട്ട ഒരാൾ മുഖ്യമന്ത്രിയായതിൽ സിദ്ദുവിന്​ അസൂയയാണെന്നായിരുന്നു അകാലിദൾ പ്രതികരിച്ചത് .മാസങ്ങളായി കടുത്ത പ്രതിസന്ധിയിലായിരുന്നു പഞ്ചാബ്​ കോൺഗ്രസ്​. സിദ്ദുവും മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും തമ്മിലുള്ള കലാപം അമരീന്ദറിന്‍റെ രാജിയിൽ കലാശിക്കുകയായിരുന്നു

Leave A Reply
error: Content is protected !!