ലഖിംപുർ സംഘർഷം ; ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി

ലഖിംപുർ സംഘർഷം ; ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി

ന്യൂഡൽഹി: ലഖിംപുർ ഖേരി കൂട്ടക്കൊലക്കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ പുത്രൻ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിൽ നിന്ന് ആശിഷ് മിശ്ര വിട്ടു നിന്നത് .

ഇതിനെതിരെ രൂക്ഷ വിമർശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്. തുടർന്നാണ് ക്രൈബ്രാഞ്ച് ഓഫിസിൽ ഇദ്ദേഹം ഹാജരായത്.ഇന്ന് രാവിലെ 11 മണിക്ക് ലഖിംപൂർ പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് ആശിഷ് മിശ്രക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നത്. 10. 37ഓടെ ആശിഷ് മിശ്ര ഹാജരായി. എ.ജി., ഐ.ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യുക. അതെ സമയം മാധ്യമങ്ങൾക്ക് മുഖം തരാതെ ഓഫിസിനകത്തേക്ക് ആശിഷ് മിശ്ര അകത്തുകയറുകയായിരുന്നു.

ലംഖിപൂരിൽ നടന്ന സംഭവങ്ങളിൽ കൊലപാതകം ഉൾപ്പെടെ 8 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുള്ളതിനാൽ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട് . കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ലഖിംപൂര്‍ ഖേരിയില്‍ കാർ ഇടിച്ചുകയറി കര്‍ഷകരും ഒരു മാധ്യമപ്രവർത്തകനും അടക്കം എട്ടു പേരാണ് കൊല്ലപ്പെട്ടത്.

Leave A Reply
error: Content is protected !!