നവരാത്രി – കേരളത്തില്‍ സരസ്വതിപൂജ

നവരാത്രി – കേരളത്തില്‍ സരസ്വതിപൂജ

ഹൈന്ദവരുടെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു

നവരാത്രിയിലെ ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവത്തെയാണ് പൂജ-ിക്കുക. എന്നാല്‍ ചിലയിടങ്ങളില്‍ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയേയും പിന്നത്തെ മൂന്നു ദിവസം ലക്ഷ്മിയെയും അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജ-ക്കുന്ന പതിവും ഉണ്ട്.

കേരളത്തില്‍ അവസാനത്തെ മൂന്നു ദിവസം ആയുധപൂജ- എന്ന സങ്കല്‍പത്തില്‍ സരസ്വതിയെയാണ് പൂജ-ിക്കുന്നത്. ഇത് ദേവീഭാഗവതത്തില്‍ പറയുന്ന ഒരു രീതിയാണ്. ഇതില്‍ ഉപയോഗിക്കുന്ന മൂലമന്ത്രത്തിന് മഹാലക്ഷ്മിയുടെ രമാ ബീജ-വും മായാ ബീജ-വും ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ട് ഈ മൂന്നു ശക്തികളെയും സംയുക്തമായി പൂജിക്കുകയാണെന്നും പറയാം.

Leave A Reply
error: Content is protected !!