വായ്പാ തിരിച്ചടവ് മുടങ്ങി; ഇ.ടി മുഹമ്മദ് ബഷീറിന്‍റെ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകൾ

വായ്പാ തിരിച്ചടവ് മുടങ്ങി; ഇ.ടി മുഹമ്മദ് ബഷീറിന്‍റെ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകൾ

ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകൾ രംഗത്ത്. 200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് നീക്കം. ഫിറോസിന്‍റെ പേരിലുള്ള സ്ഥലവും പാർട്ണർമാരുടെ സ്വത്തും ഈ മാസം 21നകം ജപ്തി ചെയ്യാനാണ് കോഴിക്കോട് സി.ജെ.എം കോടതി നിർദേശം നൽകിയിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കും കാനറാ ബാങ്കുമാണ് ജപ്തി നടപടികളിലേക്ക് കടക്കുന്നത്. ഫിറോസിന്‍റെ ഉമടസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത്. 2013ലാണ് വായ്പ നല്‍കിയത്.

Leave A Reply
error: Content is protected !!