കാഞ്ഞങ്ങാട് മോട്ടോര്‍ വാഹന ഇന്‍സ്​പെക്​ടര്‍ അനില്‍ കുമാറിന്റെ വീട്ടിലും ആര്‍.ടി ഓഫിസിലും വിജിലന്‍സ്പരിശോധന

കാഞ്ഞങ്ങാട് മോട്ടോര്‍ വാഹന ഇന്‍സ്​പെക്​ടര്‍ അനില്‍ കുമാറിന്റെ വീട്ടിലും ആര്‍.ടി ഓഫിസിലും വിജിലന്‍സ്പരിശോധന

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അസി. മോട്ടോര്‍ വാഹന ഇന്‍സ്​പെക്​ടര്‍ അനില്‍ കുമാറി​െന്‍റ മാവുങ്കാലിലെ വീട്ടിലും ആര്‍.ടി ഓഫിസിലെ അദ്ദേഹം ജോലി ചെയ്യുന്ന കാബിനിലുമാണ് വിജിലന്‍സ് ഒരേ സമയം റെയ്ഡ് നടത്തി.ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്​റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ടി ഓഫിസിലും എ.എം.വി.ഐയുടെ മാവുങ്കാലിലെ വീട്ടിലുമാണ് വിജിലന്‍സ് പരിശോധന നടന്നത് . അനുബന്ധ രേഖകള്‍ കണ്ടെടുത്തു.

വെള്ളിയാഴ്ച രാത്രി 11 വരെ കോഴിക്കോട് വിജിലന്‍സ് ഡിവൈ.എസ്.പി ജോണ്‍സണിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു. കോഴിക്കോട്ട് നിന്നെത്തിയ സ്പെഷല്‍ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച രാവിലെ 6.30നാണ് മാവുങ്കാലിലെത്തി വീട്ടില്‍ പരിശോധന ആരംഭിച്ചത്. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സിബി തോമസ്, മറ്റ് ഉദ്യോഗസ്ഥരായ രാജീവന്‍, ശ്രീനിവാസന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാഞ്ഞങ്ങാട് ആര്‍.ടി ഓഫിസില്‍ എ.എം.വി.ഐ ആയിരുന്ന അനില്‍ കുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഒരുമാസം മുമ്ബാണ് ഇദ്ദേഹം വീണ്ടും കാഞ്ഞങ്ങാട് ആര്‍.ടി ഓഫിസില്‍ ചുമതലയേറ്റെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 29ന് ഗുരുവന ഡ്രൈവിങ്​ പരിശോധന കേന്ദ്രത്തില്‍ വിജിലന്‍സ് നടത്തിയ റെയ്​ഡില്‍ 2,69,860 രൂപ പിടികൂടിയിരുന്നു.

കൈക്കൂലി കേസില്‍ മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ ആര്‍.കെ. പ്രസാദിനെതിരെ നടപടിക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡ്രൈവിങ്​ പരിശീലന കേന്ദ്രത്തില്‍ വിജിലന്‍സ് പണം കണ്ടെത്തി ഒരാഴ്ച കഴിയുന്നതിന് പിന്നാലെയാണ് മറ്റൊരു ഉദ്യോഗസ്ഥ​െന്‍റ വീട്ടിലും ആര്‍.ടി ഓഫിസിലും വിജിലന്‍സ് റെയ്​ഡ് നടത്തിയത്.

Leave A Reply
error: Content is protected !!