ധൂർത്ത് ; കുവൈത്ത് ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണയെന്ന്​ ഹിഷാം സാലിഹ്​ എം.പി

ധൂർത്ത് ; കുവൈത്ത് ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണയെന്ന്​ ഹിഷാം സാലിഹ്​ എം.പി

കു​വൈ​ത്ത്​ സി​റ്റി: രാജ്യത്തെ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​മി​ത​ പ​ണം ചെലവാക്കി​യെ​ന്നാ​രോ​പി​ച്ച്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹി​നെ​തി​രെ കു​റ്റ​വി​ചാ​ര​ണ​ക്കൊ​രു​ങ്ങി ഹി​ഷാം അ​ൽ സാ​ലി​ഹ്​ എം.​പി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം ചൂണ്ടിക്കാട്ടിയത് .

ഇതിന് പുറമെ സ്വ​ദേ​ശി​ക​ൾ​ക്ക്​ വീ​ട്ടു​നി​രീ​ക്ഷ​ണം ന​ട​പ്പാ​ക്കി​യ​തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ളും എം.​പി ചോ​ദ്യം ചെ​യ്​​തു. പാ​ർ​ല​മെൻറും സ​ർ​ക്കാ​റും ത​മ്മി​ൽ ബ​ന്ധം ന​ന്നാ​ക്കാ​ൻ അ​മീ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ഷ​ന​ൽ ഡ​യ​ലോ​ഗ്​ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ വീ​ണ്ടും മ​ന്ത്രി​ക്കെ​തി​രെ എം.​പി കു​റ്റ​വി​ചാ​ര​ണ​ക്ക്​ ഒ​രു​ങ്ങു​ന്ന​ത്. നി​ര​ന്ത​രം കു​റ്റ​വി​ചാ​ര​ണ കൊ​ണ്ടു​വ​ന്ന്​ ഭ​ര​ണം ത​ട​സ്സ​പ്പെ​ടു​ത്ത​രു​തെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ഭാ​ഗ​o ആവശ്യപ്പെടുന്നത് .

വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലെ വീ​ഴ്​​ച, സ​ർ​ക്കാ​റിന്റെ മു​ൻ​ഗ​ണ​ന​ക്ര​മ​ത്തി​ലെ പോ​രാ​യ്​​മ​ക​ൾ, മ​ന്ത്രി​സ​ഭ​യി​ൽ എം.​പി​മാ​രു​ടെ കു​റ​ഞ്ഞ പ്രാ​തി​നി​ധ്യം, സാ​മ്പ​ത്തി​ക-​വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലെ പ്ര​ശ്​​ന​ങ്ങ​ൾ, അ​ഴി​മ​തി വി​രു​ദ്ധ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ എം.​പി​മാ​രും ഉ​ന്ന​യി​ച്ചു.

Leave A Reply
error: Content is protected !!