”ഇത്രയ്ക്ക് ചീപ്പ് ആണോ ആർട്ടിസ്റ്റ് ബേബി..”; ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ തട്ടിയെടുത്ത എസ്ഐക്ക് സസ്പെൻഷൻ

”ഇത്രയ്ക്ക് ചീപ്പ് ആണോ ആർട്ടിസ്റ്റ് ബേബി..”; ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ തട്ടിയെടുത്ത എസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ ബന്ധുക്കൾക്ക് തിരികെ നൽകാതെ സ്വന്തം സിം കാർഡിട്ട് ഉപയോഗിച്ച എസ്ഐക്ക് സസ്പെൻഷൻ. തിരുവനന്തപുരം മംഗലപുരം മുൻ എസ് ഐയും ഇപ്പോൾ ചാത്തന്നൂർ എസ് ഐയുമായ ജ്യോതി സുധാകറിനെയാണ് സസ്പെൻറ് ചെയ്തത്. തന്റെ ഔദ്യോഗിക സിം കാർഡ് ഇട്ടാണ് ഇയാൾ മരിച്ച വ്യക്തിയുടെ ഫോൺ മോഷ്ടിച്ച്‌ ഉപയോഗിച്ചത്.

മംഗലപുരം സ്വദേശിയായ അരുൺ ജെറിയുടെ ഫോണാണ് എസ് ഐ ഉപയോഗിച്ചത്. അരുൺ ജെറി ജൂൺ 18 ന് ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇദ്ദേഹത്തിൻറെ ഫോണാണ് ഔദ്യോഗിക സിം കാർഡ് എസ്ഐ ഉപയോഗിച്ചത്. ഫോൺ കാണാനില്ലെന്ന് അരുണിൻറെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇപ്പോൾ ചാത്തന്നൂർ എസ്ഐ ആയ ജ്യോതി സുധാകർ മംഗലപുരം സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് ഫോൺ എടുത്തത്. അരുൺ ജെറിയുടെ ഇൻക്വസ്റ്റ് നടത്തുമ്പോഴാണ് എസ്ഐ ഫോണെടുത്തത്.

Leave A Reply
error: Content is protected !!