ആഡംബരക്കപ്പൽ ലഹരി വിരുന്ന് കേസ് ; നിർമാതാവ് ഇംതിയാസ് ഖത്രിയെ ചോദ്യം ചെയ്യും

ആഡംബരക്കപ്പൽ ലഹരി വിരുന്ന് കേസ് ; നിർമാതാവ് ഇംതിയാസ് ഖത്രിയെ ചോദ്യം ചെയ്യും

മുംബൈ: ആര്യൻ ഖാൻ അടക്കമുള്ളവർ പ്രതിചേർക്കപ്പെട്ട ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട റെയ്ഡിന് പിന്നാലെ ചലച്ചിത്ര നിർമാതാവ് ഇംതിയാസ് ഖത്രിക്ക് നാർകോട്ടിക് കൺട്രോൾ ബ്യൂറോ യുടെ സമൻസ്. കേസിൽ ചോദ്യം ചെയ്യലിന് ഇന്ന് എൻ.സി.ബി മുമ്പാകെ ഹാജരാകണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു .

രാവിലെ ഇംതിയാസ് ഖത്രിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ബാന്ദ്ര‍യിലെ വീട്ടിലും ഓഫീസിലും എൻ സി ബി റെയ്ഡ് നടത്തിയിരുന്നു. മുംബൈ ആസ്ഥാനമായ പ്രമുഖ ബിൽഡറുടെ മകനായ ഖത്രിക്ക് ലഹരിമരുന്ന് കേസിൽ പങ്കുണ്ടെന്നാണ് എൻ.സി.ബിയുടെ വിലയിരുത്തൽ .

ബോളിവുഡിലെ നിരവധി താരങ്ങളുമായി ഖത്രിക്ക് അടുത്ത ബന്ധമുണ്ട്. നടൻ സുശാന്ത് സിങ് രജ്പുത്ത് ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഖത്രി മയക്കുമരുന്ന് വിതരണം ചെയ്തെന്ന ആരോപണവും ഉയർന്നിരുന്നു.

ആ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ന​ട​ൻ ഷാ​റൂ​ഖ്​ ഖാന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​ന്‍, അ​ർ​ബാ​സ് ​മ​ർ​ച്ച​ന്‍റ്​ അ​ട​ക്ക​മു​ള്ള​വ​രെ കോടതി ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. ആ​ര്യ​ൻ അ​ട​ക്കം ആ​റു പേ​രെ ആ​ർ​ത​ർ റോ​ഡ്​ ജ​യി​ലി​ലെ ക്വാ​റ​ന്‍റി​ൻ സെ​ല്ലി​ലേക്കും ര​ണ്ടു​ പെ​ൺ​കു​ട്ടി​ക​ളെ ബൈ​ക്കു​ള ജ​യി​ലി​ലേക്കും ആണ് അധികൃതർ മാറ്റിയത്.

Leave A Reply
error: Content is protected !!