ചാത്തന്നൂര്‍; ട്രെയിന്‍ തട്ടി മരിച്ച യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച എസ്‌ഐക്ക് സസ്പെന്‍ഷന്‍

ചാത്തന്നൂര്‍; ട്രെയിന്‍ തട്ടി മരിച്ച യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച എസ്‌ഐക്ക് സസ്പെന്‍ഷന്‍

ചാത്തന്നൂര്‍:ട്രെയിന്‍ തട്ടി മരിച്ച യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച എസ്‌ഐക്ക് സസ്പെന്‍ഷന്‍. ചാത്തന്നൂര്‍ എസ്‌ഐ ജ്യോതി സുധാകറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.ഫോണ്‍ യുവാവിന്‍റെ ബന്ധുക്കള്‍ക്ക് കൈമാറാതെ ഔദ്യോഗിക സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കുകയായിരുന്നു. ജ്യോതി സുധാകര്‍ മംഗലപുരം എസ്‌ഐ ആയിരിക്കെയാണ് സംഭവം.ഉദ്യോഗസ്ഥനില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തു.

യുവാവിന്റെ മരണം സംബന്ധിച്ചു സംശയമുയര്‍ന്നതോടെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ബന്ധുക്കള്‍ക്ക് തിരികെ ലഭിച്ചിരുന്നില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹതയേറി. ബന്ധുക്കളുടെ പരാതിയില്‍ ഇഎംഇഐ നമ്ബര്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ് ഫോണ്‍ എസ്‌ഐയുടെ കയ്യിലുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ എസ്‌ഐ ഫോണ്‍ തിരികെ മംഗലപുരം സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!