കഞ്ചാവ് വേട്ടയ്ക്ക് പോയ പൊലീസുകാര്‍ വനത്തില്‍ കുടുങ്ങി

കഞ്ചാവ് വേട്ടയ്ക്ക് പോയ പൊലീസുകാര്‍ വനത്തില്‍ കുടുങ്ങി

മലമ്ബുഴ: കഞ്ചാവ് വേട്ടയ്ക്ക് പോയ പൊലീസുകാര്‍ കാടിനുള്ളില്‍ കുടുങ്ങി . വാളയാറില്‍ നിന്ന് പുറപ്പെട്ട നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ശ്രീനിവാസ് ഉള്‍പ്പടെയുള്ള സംഘത്തിനാണ് വഴിതെറ്റിയത്. ഉള്‍ക്കാട്ടില്‍ അകപ്പെട്ട ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നും, ഇവരുമായി ബന്ധപ്പെട്ടെന്നും മലമ്ബുഴ സിഐ സുനില്‍ കൃഷ്ണന്‍ പറഞ്ഞു.

ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഘം വനത്തിലേക്ക് പുറപ്പെട്ടത്.വനത്തില്‍ കഞ്ചാവ് തോട്ടമുണ്ടെന്ന രഹസ്യവിവരത്തേത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഒരു സി ഐയും രണ്ട് എസ് ഐമാരും തണ്ടര്‍ബോള്‍ട്ടിന്റെ നാലംഗങ്ങളും നാല് നാട്ടുകാരും കൂടി കാട്ടിലേക്ക് പോയത്. വൈകുന്നേരത്തോടെ ഇവര്‍ക്ക് വഴിതെറ്റി.രാത്രി മുഴുവന്‍ സംഘം പാറപ്പുറത്തിരിക്കുകയായിരുന്നു.

മലമ്ബുഴയില്‍നിന്ന് അയ്യപ്പന്‍പൊറ്റ, ചാക്കോളാസ് എസ്റ്റേറ്റ് വഴിയാണ് കാട്ടിലേക്ക് കടന്നത്. കനത്തമഴയും പ്രതികൂല കാലാവസ്ഥയും ഉണ്ടായതോടെ വഴിതെറ്റുകയായിരുന്നു.വൈകിട്ടോടെയാണ് പൊലീസ് സംഘം വനത്തില്‍ കുടുങ്ങിയവിവരം അറിയുന്നത്. ഇന്ന് പുലര്‍ച്ചെയോടെ വാളയാറില്‍ നിന്നുള്ള എട്ടംഗ സംഘവും മലമ്ബുഴ കവയില്‍ നിന്നുള്ള സംഘവും പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷിച്ച്‌ വനത്തിലേക്ക് പോയിട്ടുണ്ട്.

Leave A Reply
error: Content is protected !!