വിവാഹ വാർഷികവും ജന്മദിനവും പോലീസുകാർക്ക് ആഘോഷിക്കാൻ അവധി; ഉത്തരവിട്ട് ഡൽഹി സർക്കാർ

വിവാഹ വാർഷികവും ജന്മദിനവും പോലീസുകാർക്ക് ആഘോഷിക്കാൻ അവധി; ഉത്തരവിട്ട് ഡൽഹി സർക്കാർ

ന്യൂഡൽഹി: ജന്മദിനവും വിവാഹ വാർഷികവും ആഘോഷിക്കാൻ ഡൽഹി പൊലീസിന് ഒരു ദിവസത്തെ പ്രത്യേക അവധി നൽകാൻ സർക്കാർ തീരുമാനിച്ചു . ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താനയാണ് അവധി നൽകാനുള്ള ഉത്തരവ് പുറത്തിറക്കിയത്. ഒക്ടോബർ ഏഴ് മുതൽ തന്നെ പ്രാബല്യത്തിൽ വരും.സംസ്ഥാനത്തെ 80,000 പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ ഉത്തരവ് ഫലം ചെയ്യുമെന്നാണ് സർക്കാർ നിഗമനം .

പുതിയ ഉത്തരവ് പ്രകാരം പൊലീസുകാർക്ക് അവരുടെ ജന്മദിനത്തിലും വിവാഹ വാർഷികത്തിലും അവധി ലഭിക്കും. കൂടാതെ പങ്കാളിയുടെയും കുട്ടികളുടെയും ജന്മദിനത്തിലും അവധി അനുവദിക്കും.

”പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ജോലി മൂലം കുടുംബങ്ങളിലെ ആഘോഷ പരിപാടികളിലൊന്നും പങ്കെടുക്കാൻ സാധിക്കാറില്ല. എന്നാൽ ഈ ഉത്തരവ് നടപ്പിലാകുന്നതോടെ അത് സാധ്യമാകും” ഡി.സി.പി മഹേഷ് ബത്ര പറഞ്ഞു.

‘എല്ലാവരുടേയും ജീവിതത്തിൽ അവരുടെ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന ദിവസങ്ങളുണ്ട്. എന്നാൽ പൊലീസുകാരുടെ ജോലിയുടെ പ്രത്യേകത കൊണ്ട് അവർക്കതിന് കഴിയാറില്ല. സർർക്കാരിന്‍റെ ഈ തീരുമാനം തികച്ചും നല്ലതാണ്.’ ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി .

Leave A Reply
error: Content is protected !!