ഗെയിൽ പൈപ്പ് ലൈനിന് തമിഴ്നാട്ടിൽ പൂട്ടുവീണു

ഗെയിൽ പൈപ്പ് ലൈനിന് തമിഴ്നാട്ടിൽ പൂട്ടുവീണു

കൊച്ചി: കൊച്ചിയിൽ നിന്ന് സേലം വഴി ബംഗളൂരു വരെ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്ന ഗെയിലിന്റെ ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി ) പൈപ്പ് ലൈൻ പദ്ധതിക്ക് കോയമ്പത്തൂരിൽ മരണ മണി. സർക്കാരിന്റെ പിന്തുണയില്ലായ്മയും, ജനങ്ങളുടെ പ്രതിഷേധവുമാണ് കാരണം.കൊച്ചിയിൽ നിന്ന് കോഴിക്കോട് വഴി മംഗലുരു വരെ സ്ഥാപിച്ച പൈപ്പ് ലൈൻ വിജയകരമായി പ്രവർത്തിക്കുമ്പോഴാണ് തമിഴ്നാട് വഴിയുള്ള അനുബന്ധ ലൈൻ പ്രതിസന്ധിയിലായത്. കോയമ്പത്തൂർ വരെ സ്ഥാപിച്ച പൈപ്പ്ലൈന്റെ തുടർന്നുള്ള ജോലികൾ ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ (ഗെയിൽ) നിറുത്തിവച്ചു.

കാർഷിക, ജനവാസമേഖലകളിൽ കൂടി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൽ തമിഴ്നാട്ടിൽ കടുത്ത പ്രതിഷേധമുയർന്നു. ദേശീയപാതയുടെ സർവീസ് റോഡിലൂടെ പൈപ്പിടണമെന്നാണ് സർക്കാർ നിർദ്ദേശം. പൈപ്പിടാനുള്ള സ്ഥലം വിലയ്ക്ക് വാങ്ങണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ കോയമ്പത്തൂരിൽ നിന്ന് പൈപ്പിടുന്നതിനുള്ള കരാർ നടപടികൾ നിറുത്തിവച്ചതായി ഗെയിൽ ഉന്നതവൃത്തങ്ങൾ പറഞ്ഞു.

Leave A Reply
error: Content is protected !!