ക്രിസങ്കി കണ്ണന്താനം ഔട്ട് : ജേക്കബ് തോമസും ബിജെപി വിടുന്നു

ക്രിസങ്കി കണ്ണന്താനം ഔട്ട് : ജേക്കബ് തോമസും ബിജെപി വിടുന്നു

ബിജെപിക്ക് പറ്റിയ അമളി അവർ ഇപ്പോഴെങ്കിലും മനസ്സിലാക്കിയത് നന്നായി . പറ്റിയ അമളി മനസ്സിലാക്കാൻ നീണ്ട പത്ത് വർഷമെടുത്തു . ചുമ്മാതാണോ ഇവരെ ചാണക സങ്കി കളെന്ന് വിളിക്കുന്നത് . ഇവരൊക്കെ ബൾബല്ല , ടുബാണ് , ബൾബാണെങ്കിൽ സ്വിച്ച് ഇട്ടാലുടൻ കത്തും . ടുബ് മിന്നി മിന്നിയെ കത്തൂ .

ക്രിസ്‌ത്യന്‍ വിഭാഗത്തെ ബി.ജെ.പി.യിലേക്ക്‌ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അൽഫോൻസ് കണ്ണന്താനത്തെ പുറകെ നടന്ന് ബിജെപിയിൽ ചേർത്തത് . പക്ഷേ ആ പരീക്ഷണം പാളി . ഇപ്പോഴത് മനസ്സിലാക്കിയപ്പോൾ അല്‍ഫോണ്‍സ്‌ കണ്ണന്താനം പുറത്തായി .

രണ്ടാം മോദി സര്‍ക്കാരില്‍നിന്ന്‌ ഒഴിവാക്കിയ കണ്ണന്താനത്തെ ദേശീയ നിര്‍വാഹക സമിതിയില്‍നിന്നും ഒഴിവാക്കിയതോടെ ബി.ജെ.പി. നേതൃത്വം കൈയൊഴിഞ്ഞെന്ന് വ്യക്‌തം. രാജ്യസഭയിലെ കാലാവധി ഒന്‍പത്‌ മാസം മാത്രം ശേഷിച്ചിരിക്കെ കണ്ണന്താനത്തിന്‌ പാര്‍ലമെന്ററി രംഗത്ത്‌ വീണ്ടും അവസരം നല്‍കില്ല.

ബിജെപിക്ക് മനസിലായി കണ്ണന്താനത്തിനെ കൊണ്ട് ഒരു പ്രയോജനവുമില്ലന്ന് . ഇയാൾ വിചാരിച്ചാൽ ക്രൈസ്തവ സഭ പോയിട്ട് ഒരു ക്രിസ്ത്യാനി പോലും കൂടെ വരില്ലെന്ന് വളരെ ഭംഗിയായി കണ്ണന്താനം തന്നെ തെളിയിച്ചു കൊടുത്തു .

ബിജെപിക്കാരാ നിങ്ങൾ ക്രിസ്ത്യാനികളെക്കുറിച്ചു എന്താ വിചാരിച്ചിരിക്കുന്നേ ? ഒരു അൽഫോൻസ് കണ്ണന്താനമോ , ജേക്കബ് തോമസോ , ജോർജ്ജ് കുര്യനോ നിങ്ങളോടൊപ്പം വന്നെന്ന് വിചാരിച്ചു എല്ലാ ക്രിസ്ത്യാനികളും നിങ്ങളോടൊപ്പം വരുമെന്നാണോ ? അവരൊക്കെ നിങ്ങളോടൊപ്പം വന്നത് വയറ്റി പിഴപ്പിന് മാത്രമാണ് . അല്ലാതെ നിങ്ങളുടെ മാനിഫെസ്റ്റോ കണ്ട് ആകർഷിച്ചിട്ടാണോ അതോ നരേന്ദ്രമോദിയെ കണ്ടിട്ടോ ഒന്നുമല്ല .

ആ പാവങ്ങൾക്ക് കഞ്ഞികുടിച്ചു പോകണ്ടേ . വേറെ പാർട്ടികളിൽ വല്ലതും പോയാൽ നിങ്ങൾ കൊടുക്കുന്ന പരിഗണന കൊടുക്കുമോ ?  ഒരു പാർട്ടിയും കൊടുക്കില്ല . നിങ്ങൾ ഇനി ഏതെങ്കിലും മെത്രാന്മാരെ കൊണ്ടുവന്നാലും ഒരു ക്രിസ്ത്യാനിയും നിങ്ങളോടൊപ്പം വരില്ല .

നിങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്ക് . അപ്പോൾ അറിയാം . ഏതായാലും കണ്ണന്താനത്തിന് ജീവിതത്തിൽ സ്വപ്നം കാണാൻ പറ്റാത്ത സ്ഥാനമല്ലേ കിട്ടിയത് . കേന്ദ്ര മന്ത്രിസ്ഥാനമൊക്കെ കിട്ടണമെങ്കിൽ അതിനുമൊരു തലവര വേണം .

വായ് തുറന്നാൽ പൊട്ടത്തരം മാത്രം വിളിച്ചു കൂവുന്ന കണ്ണന്താനം സിപിഎമ്മിൽ നിന്ന് എം എൽ എ ആയി , ബിജെപിയിൽ ചേക്കേറി രാജ്യ സഭ അംഗം , കേന്ദ്രമന്ത്രി . ഇത്രയൊക്കെ ആയില്ലേ ? അതും പോരാഞ്ഞു തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു കോടികളുടെ ബാലൻസും ഉണ്ടാക്കി .

വേറെ ഏതു പാർട്ടിയിൽ നടക്കും ഇതൊക്കെ ?  മറ്റൊരു ഐ പി എസ് കാരനായ ജേക്കബ് തോമസും ബിജെപി വിടുകയാണെന്ന് കേൾക്കുന്നു . അദ്ദേഹവും കണ്ണന്താനത്തിനെ കണ്ടുകൊണ്ട് ബിജെപിയിൽ ചേക്കേറിയതാ . പക്ഷെ ഉന്നം പിഴച്ചു പോയി .

Video Link

https://youtu.be/MFx53RCWua8

Leave A Reply
error: Content is protected !!