വീടു കയറി അക്രമിച്ച 2 പേർ അറസ്റ്റിൽ

വീടു കയറി അക്രമിച്ച 2 പേർ അറസ്റ്റിൽ

പെരുമ്പാവൂർ : വ്യക്തി വിരോധത്തിൽ വീടുകയറി ആക്രമിച്ച 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം പാലക്കാട്ടുതാഴത്തുണ്ടായ വെടിവയ്പിൽ പരുക്കേറ്റ ഒക്കൽ വല്ലം സ്രാമ്പിക്കൽ ആദിൽ ഷാ (25), സുഹൃത്ത് വെങ്ങോല കുറ്റിപ്പാടം ഉപ്പൂട്ടിൽ റെസ്മിൻ (34) എന്നിവരാണ് പിടിയിലായത്. വെടിവയ്പു കേസിൽ അറസ്റ്റിലായ തണ്ടേക്കാട് മഠത്തുംപടി നിസാറിന്റെയും മറ്റൊരു പ്രതിയുടെയും വീട്ടിലാണ് ആക്രമണം നടത്തിയത്.

നിസാർ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയ്ക്കു പരുക്കേറ്റു. വീടിനു കേടുപാടുകൾ സംഭവിച്ചു. കേസിലെ വ്യക്തി വിരോധമാകാം ആക്രമണത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു. രക്ഷപ്പെടാൻ ശ്രമിക്കവേ പ്രതികളെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നു പിടികൂടി.

ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്ഐമാരായ റിൻസ് എം.തോമസ്, ജോസി എം.ജോൺസൻ, സീനിയർ സിപിഒമാരായ ചന്ദ്രലേഖ, അഷറഫ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്. കഴിഞ്ഞ വർഷം നവംബർ 11ന് പുലർച്ചെയാണു വെടിവച്ചും വടിവാൾകൊണ്ടു വെട്ടിയും ആദിൽഷായെ പരുക്കേൽപ്പിച്ചത്. നിസാർ അടക്കം 5 പേരെ കൊലപാതക ശ്രമത്തിനു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave A Reply
error: Content is protected !!