75,000ര‍ൂപ വിലയുള്ള അലങ്കാരത്തത്തകൾ മോഷണം പോയി

75,000ര‍ൂപ വിലയുള്ള അലങ്കാരത്തത്തകൾ മോഷണം പോയി

കോലഞ്ചേരി : പെരിങ്ങോൾ ചിറമോളേൽ സി.വി. ജോസഫിന്റെ 3 അലങ്കാര ത്തത്തകൾ മോഷണം പോയി. സെന്റ് തോമസ് കൊണിയ‍ൂർ, സൺ കൊണിയ‍ൂർ ഇനങ്ങളിൽ പെട്ട തത്തകളാണ് മോഷണം പോയത്. അലങ്കാര പക്ഷിക്കൃഷിയിൽ തൽപരനാണ‍ു ഇദ്ദേഹത്തിന്റെ മകൻ ജെറിൻ. രാവിലെ ക‍ൂട‍ു ത‍ുറന്ന നിലയിൽ കണ്ടതിനെ ത‍ുടർന്ന‍‍ു നോക്കിയപ്പോൾ 2 ഇടങ്ങളിലായി സ‍ൂക്ഷിച്ചിരു‍ന്ന 2 ജോഡി തത്തകൾ നഷ്ടപ്പെട്ടതായി കണ്ടു .

സിസിടിവി പരിശോധിച്ചപ്പോഴാണ‌‍ു കള്ളൻ പത‍ുങ്ങി വരു‍ന്നത‍ും പക്ഷികളെ മാറോടണച്ച‍ു കടത്ത‍ുന്നത‍ും ശ്രദ്ധയിൽ പെട്ടത്. കള്ളന്റെ പിടിയിൽ നിന്ന‍‍ു രക്ഷപ്പെട്ട ഒര‍ു തത്തയെ അടു‍ത്ത പറമ്പിൽ കണ്ടെത്തി. നഷ്‍ടപ്പെട്ട 3കിളികൾക്ക് 75,000ര‍ൂപയോളം വില വര‍ും. പ‍ുത്തൻകു‍രിശ് പൊലീസ് അന്വേഷണം ത‍ുടങ്ങി.

Leave A Reply
error: Content is protected !!