വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളി അറസ്റ്റിൽ

വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളി അറസ്റ്റിൽ

കൊച്ചി: മഞ്ഞപ്രയില്‍ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളി പിടിയില്‍. കൊല്‍ക്കത്ത സ്വദേശി അമൃത റോയി (30) നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പകലാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാള്‍ അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് വീട്ടമ്മയുടെ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മക്കള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പോലിസ് പിന്നാലെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave A Reply
error: Content is protected !!