ബസിൽ മോഷണം; തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ

ബസിൽ മോഷണം; തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ

കൊല്ലം: കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയുടെ പഴ്സ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിനിയായ യുവതി അറസ്റ്റിലായി. തമിഴ്‌നാട് പഴനി പഴയ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന സിന്ധുവാണ് (20) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.

കെ.എസ്.ആർ.ടി.സി ബസിൽ കരുനാഗപ്പള്ളിയിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന തഴവ സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പഴ്‌സാണ് കവർന്നത്. മോഷണത്തിന് ശേഷം ശക്തികുളങ്ങര ജംഗ്ഷനിൽ ഇറങ്ങി രക്ഷപ്പെട്ട സിന്ധുവിനെ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് കാവനാട് മാർക്കറ്റിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. മോഷണ മുതലും കണ്ടെടുത്തിട്ടുണ്ട്.

Leave A Reply
error: Content is protected !!