രൂ​പ​യു​ടെ മൂ​ല്യം താ​ഴേ​ക്ക്​; പ​ണ​മ​യ​ക്കാ​ൻ പ്രവാസികളുടെ തി​ര​ക്ക്​

രൂ​പ​യു​ടെ മൂ​ല്യം താ​ഴേ​ക്ക്​; പ​ണ​മ​യ​ക്കാ​ൻ പ്രവാസികളുടെ തി​ര​ക്ക്​

മ​നാ​മ: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​പ്പോ​ൾ​ നാ​ട്ടി​ലേ​ക്ക്​ പ​ണ​മ​യ​ക്കാ​ൻ ബാങ്കുകളിൽ പ്ര​വാ​സി​ക​ളു​ടെ വൻ തി​ര​ക്ക്. ആ​റു​മാ​സ​ത്തി​നി​ട​യി​ലെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്​ ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച ഒ​രു ബ​ഹ്​​റൈ​ൻ ദീ​നാ​റി​ന്​ 197.70 രൂ​പ​യാ​ണ്​ ഇ​ട​പാ​ടു​കാ​ർ​ക്ക്​ ല​ഭി​ച്ച​ത്. ഡോ​ള​ർ ക​രു​ത്താ​ർ​ജി​ക്കു​ന്ന​തും ക്രൂ​ഡ്​ വി​ല ഉ​യ​രു​ന്ന​തു​മാ​ണ്​ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യാ​നു​ള്ള മുഖ്യ കാ​ര​ണം.

വെ​ള്ളി​യാ​ഴ്​​ച ഡോ​ള​റി​നെ​തി​രെ 20 പൈ​സ ഇ​ടി​ഞ്ഞ്​ 74.99 രൂ​പ​യി​ലാ​ണ്​ ക്ളോ ​സ്​ ചെ​യ്​​ത​ത്. വ്യാ​ഴാ​ഴ്​​ച ഡോ​ള​റി​നെ​തി​രെ രൂ​പ 19 പൈ​സ നേ​ട്ട​മു​ണ്ടാ​ക്കി​യെ​ങ്കി​ലും വെ​ള്ളി​യാ​ഴ്​​ച അ​ത്​ തു​ട​രാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്​​ച​ക്കി​ടെ ര​ണ്ടു​ ശ​ത​മാ​ന​ത്തോ​ള​മാ​ണ്​ മൂ​ല്യ​ത്തി​ൽ ഇ​ടി​വു​ണ്ടാ​യ​ത്.

അതെ സമയം ഈ സാഹചര്യത്തിൽ നി​ര​ക്ക്​ അ​ൽ​പം ​കൂ​ടി ഉ​യ​ർ​ന്നേ​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ്​ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. നി​ര​ക്കു​യ​ർ​ന്ന​തോ​ടെ മ​ണി എ​ക്​​സ്​​ചേ​ഞ്ചു​ക​ളി​ൽ നാ​ട്ടി​ലേ​ക്ക്​ പ​ണ​മ​യ​ക്കു​ന്ന​വ​രു​ടെ തി​ര​ക്കും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!