കാറുകള്‍ വാടകയ്ക്കെടുത്ത് മറിച്ചു വിക്കൽ ; രണ്ടു പേര്‍ പിടിയില്‍

കാറുകള്‍ വാടകയ്ക്കെടുത്ത് മറിച്ചു വിക്കൽ ; രണ്ടു പേര്‍ പിടിയില്‍

അങ്കമാലി : കാറുകള്‍ വാടകയ്ക്കെടുത്ത് മറിച്ചു വിറ്റ കേസില്‍ രണ്ടു പേര്‍ പിടിയില്‍. അങ്കമാലി സ്വദേശികളായ സുബ്രഹ്മണ്യന്‍, സനോജ് എന്നിവരാണ് പൊലീസിന്‍്റെ പിടിയിലായത്.
പറവൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് കാറുകള്‍ ആവശ്യമുണ്ടെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. വാഹനം വാടകയ്ക്കെടുത്ത് ഉടമസ്ഥര്‍ അറിയാതെ വിറ്റും പണയപ്പെടുത്തിയും പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റിലായത്.

അമ്ബതിലധികം കാറുകള്‍ സുബ്രഹ്മണ്യന്‍ വാടകയ്ക്ക് എടുത്തിരുന്നു. ഇതില്‍ അങ്കമാലി സ്വദേശി ചാക്കുണ്ണിയില്‍ നിന്ന് വാടകയ്ക്കെടുത്ത 4 കാറുകളാണ് വിറ്റത്.ആദ്യകാലത്ത് എല്ലാ മാസവും കരാര്‍ പ്രകാരമുള്ള വാടക സുബ്രഫമണ്യന്‍ ഉടകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ വിശ്വാസമാര്‍ജിച്ച ശേഷം ദീര്‍ഘനാളത്തേക്കെന്ന രീതിയില്‍ കാറുകള്‍ വാടകക്കെടുത്ത് വിറ്റും പണയപ്പെടുത്തിയും പണം തട്ടുകയായിരുന്നു.

സുബ്രഹ്മണ്യനില്‍ നിന്ന് അനധികൃതമായി കാറുകള്‍ വാങ്ങിയതിനെ തുടര്‍ന്നാണ് അങ്കമാലി സ്വദേശി സനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ അങ്കമാലി കാലടി പൊലീസ് സ്റ്റേഷനുകളില്‍ സുബ്രഹ്മണ്യനെതിരെ നിരവധി പരാതികളുണ്ട്.

Leave A Reply
error: Content is protected !!