നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട:8 കിലോഗ്രാമുമായി യുവാവ് പിടിയിൽ

നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട:8 കിലോഗ്രാമുമായി യുവാവ് പിടിയിൽ

കോതമംഗലം : നഗരത്തിൽ കഞ്ചാവ് മാഫിയയുടെ താവളത്തിൽ എക്സൈസിന്റെ പരിശോധന . മാലിപ്പാറ വെട്ടിക്കാട്ടിൽ സുമേഷിനെ (29) 8.273 കിലോഗ്രാം കഞ്ചാവുമായി പിടികൂടി. കൂടെയുണ്ടായിരുന്ന ജോർഡി, സജി എന്നിവർ ഓടി രക്ഷപ്പെട്ടു . കോളജ് ജംക്‌ഷനിലെ സോന ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണു രണ്ടാം നിലയിൽ 4 പായ്ക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചത്. വിദ്യാർഥികളുടെ സഹായം എക്സൈസിന്റെ രഹസ്യ നീക്കങ്ങൾക്കു തുണയായി.

സജി ഒഡീഷയിൽ നിന്നു വൻതോതിൽ കഞ്ചാവ് എത്തിച്ചു വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. കഴിഞ്ഞ ദിവസം 2 കിലോഗ്രാം കഞ്ചാവുമായി കുട്ടമ്പുഴയിൽ നിന്നു മൂന്നാർ സ്വദേശി ഫെലിക്സിനെ പിടികൂടിയപ്പോൾ ഓടിമറഞ്ഞ കീരംപാറ സ്വദേശിയെക്കുറിച്ചുള്ള അന്വേഷണത്തിലാണു മാഫിയ താവളത്തെപ്പറ്റി വിവരം ലഭിച്ചത്. ഓടിമറഞ്ഞവർ ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. സുമേഷിനെ കോടതി റിമാൻഡ് ചെയ്തു.

Leave A Reply
error: Content is protected !!