കാലാവധി അവസാനിച്ചു ; 774 കോ​വി​ഡ് ബ്രി​ഗേ​ഡു​മാ​ര്‍ പ​ടി​യി​റ​ങ്ങു​ന്നു

കാലാവധി അവസാനിച്ചു ; 774 കോ​വി​ഡ് ബ്രി​ഗേ​ഡു​മാ​ര്‍ പ​ടി​യി​റ​ങ്ങു​ന്നു

ക​ല്‍​പ​റ്റ: കോവിഡിനെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഒ​ന്ന​ര വ​ര്‍ഷ​മാ​യി ജി​ല്ല​യി​ല്‍ അ​ഹോ​രാ​ത്രം സേ​വ​നം ചെ​യ്ത കോ​വി​ഡ് ബ്രി​ഗേ​ഡു​മാ​ര്‍ പ​ടി​യി​റ​ങ്ങു​ന്നു. ഡോ​ക്ട​ര്‍മാ​ര്‍ മു​ത​ല്‍ ശു​ചീ​ക​ര​ണ ജോ​ലി​ക്കാ​ര്‍ വ​രെ​യു​ള്ള 774 പേ​രാ​ണ് ക​രാ​ര്‍ നി​യ​മ​ന​ത്തി​െന്‍റ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പടിയിറങ്ങുന്നത് . ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2020ലാ​ണ്​ കോ​വി​ഡ്​ ബ്രി​ഗേ​ഡ്​ ആ​രം​ഭി​ച്ച​ത്. 2021 മാ​ര്‍​ച്ചി​ല്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞു​വെ​ങ്കി​ലും ആ​റു​മാ​സം ​കൂ​ടി നീ​ട്ടി​ന​ല്‍​കു​ക​യാ​യി​രു​ന്നു.

115 പേ​ര്‍ ഈ ​ആ​ഴ്ച​യും ശേ​ഷി​ക്കു​ന്ന​വ​ര്‍ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ​യു​മാ​ണ് സേ​വ​ന​ത്തി​ല്‍ നി​ന്നും പ​ടി​യി​റ​ങ്ങു​ന്ന​ത്.കോ​വി​ഡ് വ്യാ​പ​ന​ത്തി​െന്‍റ തു​ട​ക്കം മു​ത​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​നൊ​പ്പം ചേ​ര്‍ന്നു​നി​ന്ന് രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ര്‍ന്ന ത​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ കോ​വി​ഡ് ബ്രി​ഗേ​ഡി​ന് ക​ഴി​ഞ്ഞു. രോ​ഗ​വ്യാ​പ​ന​ത്തോ​ത്​​കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​വ​രെ ജോ​ലി​യി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​ത്.

Leave A Reply
error: Content is protected !!