റൊണാൾഡൊക്കെതിരെയുള്ള ലൈംഗികാരോപണക്കേസ് തള്ളിക്കളയാൻ നിർദ്ദേശിച്ച് അമേരിക്കൻ ജഡ്‌ജി

റൊണാൾഡൊക്കെതിരെയുള്ള ലൈംഗികാരോപണക്കേസ് തള്ളിക്കളയാൻ നിർദ്ദേശിച്ച് അമേരിക്കൻ ജഡ്‌ജി

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാള്ഡോക്കെതിരെ മുൻ മോഡലായ കാതറിൻ മയോർഗ നൽകിയ കേസ് തള്ളിക്കളയാൻ അമേരിക്കൻ ജഡ്‌ജി നിർദ്ദേശം നൽകി, മജിസ്‌ട്രേറ്റ് ജഡ്‌ജായ ഡാനിയൽ ആൽബ്രെഗറ്റ്സാണ് ഈ നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.

2009ൽ റൊണാൾഡോ തന്നെ പീഡിപ്പിച്ചുവെന്നാണ്‌ മയോർഗ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ഇതു നിഷേധിച്ച റൊണാൾഡോ പരസ്‌പരസമ്മതത്തോടെ മാത്രമേ മയോർഗയെ സമീപിച്ചിട്ടുള്ളൂ എന്നു വ്യക്തമാക്കിയിരുന്നു. താരത്തിനെതിരെയുള്ള ക്രിമിനൽ കേസ് രണ്ടു വർഷങ്ങൾക്കു മുൻപ് അവസാനിച്ചെങ്കിലും സിവിൽ നടപടിക്രമങ്ങൾ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കെയാണ് ജഡ്‌ജിന്റെ ഇടപെടൽ.

Leave A Reply
error: Content is protected !!