പു​ള്ളി​മാ​നി​നെ വേ​ട്ട​യാ​ടി​യ കേ​സി​ല്‍ ര​ണ്ടുപേർ അറസ്റ്റിൽ

പു​ള്ളി​മാ​നി​നെ വേ​ട്ട​യാ​ടി​യ കേ​സി​ല്‍ ര​ണ്ടുപേർ അറസ്റ്റിൽ

പു​ല്‍​പ​ള്ളി: കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ പു​ള്ളി​മാ​നി​നെ വേ​ട്ട​യാ​ടി​യ കേ​സി​ല്‍ ര​ണ്ടു​പേ​രെ വ​നം​വ​കു​പ്പ് അ​റ​സ്​​റ്റ്​ ചെ​യ്തു. പു​ല്‍​പ​ള്ളി ചാ​മ​പ്പാ​റ പൊ​യ്ക​യി​ല്‍ സു​രേ​ഷ്, ത​ട്ടു​പു​ര​ക്ക​ല്‍ ദി​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ദി​നീ​ഷി​െന്‍റ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ പു​ള്ളി​മാ​നി​നെയാണ് ഇവർ വേ​ട്ട​യാടിയത് .​ ചെ​ത​ല​യം റേ​ഞ്ച​ര്‍ അ​ബ്​​ദു​ല്‍ സ​മ​ദി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദി​നീ​ഷി​െന്‍റ വീ​ട്ടി​ല്‍​നി​ന്ന് 10 കി​ലോ​യോ​ളം ഉ​ണ​ക്കി​യ​തും പാ​കം ചെ​യ്ത​തു​മാ​യ ഇ​റ​ച്ചി പി​ടി​കൂ​ടി​യ​ത്.

മാ​നി​നെ വെ​ടി​വെ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച നാ​ട​ന്‍ തോ​ക്കും ക​ണ്ടെ​ടു​ത്തു. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച ജീ​പ്പും ബൈ​ക്കും ഉ​ള്‍​പ്പെ​ടെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മാ​നി​െന്‍റ തോ​ലും മ​റ്റ് അ​വ​ശി​ഷ്​​ട​ങ്ങ​ളും പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ക്ക​ള​യു​ക​യാ​യി​രു​ന്നു. ​െഡ​പ്യൂ​ട്ടി റേ​ഞ്ച​ര്‍ സു​നി​ല്‍​കു​മാ​ര്‍, ഫോ​റ​സ്​​റ്റ​ര്‍ മ​ണി​ക​ണ്​​ഠ​ന്‍, അ​ഖി​ല്‍ കൃ​ഷ്ണ​ന്‍, ജാ​ന്‍​സി, ജി​തേ​ഷ്, ഇ​മ്മാ​നു​വ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Leave A Reply
error: Content is protected !!