വില്പനക്കിടെ 40 പാ​ക്ക​റ്റ് ക​ഞ്ചാ​വുമായി മ​ധ്യ​വ​യ​സ്ക​ന്‍ പി​ടി​യി​ല്‍

വില്പനക്കിടെ 40 പാ​ക്ക​റ്റ് ക​ഞ്ചാ​വുമായി മ​ധ്യ​വ​യ​സ്ക​ന്‍ പി​ടി​യി​ല്‍

ക​ല്‍​പ​ക​ഞ്ചേ​രി: വൈ​ല​ത്തൂ​രി​ല്‍ 40 പാ​ക്ക​റ്റ് ക​ഞ്ചാ​വുമായി മ​ധ്യ​വ​യ​സ്ക​ന്‍ പി​ടി​യി​ല്‍. ബം​ഗ്ലാം​കു​ന്ന് ചോ​ല​ക്ക​ല്‍ തൂ​മ്ബി​ല്‍ അ​ബ്​​ദു​ല്‍ ഖാ​ദ​റാ​ണ്​ (50) ക​ല്‍​പ​ക​ഞ്ചേ​രി എ​സ്.​ഐ ബി.​പ്ര​ദീ​പ് കു​മാ​റും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 40 പാ​ക്ക​റ്റ് ക​ഞ്ചാ​വാ​ണ് ഇയാളിൽനിന്നും പി​ടി​കൂ​ടി​യ​ത്. വൈ​ല​ത്തൂ​ര്‍ ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും വി​ല്‍​പ​ന. നേ​ര​ത്തേ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച കേ​സി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ണ്ട്. സി.​പി.​ഒ​മാ​രാ​യ കെ. ​അ​ഭി​മ​ന്യു, അ​നീ​ഷ് പീ​റ്റ​ര്‍, കെ.​പി. ശൈ​ലേ​ഷ് എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Leave A Reply
error: Content is protected !!