മെസ്സി ബാഴ്സിലോണക്കായി ഫ്രീ ആയി കളിക്കാമെന്ന് പറയുമെന്ന് പ്രതീക്ഷിച്ചു : ലപ്പോർട്ട

മെസ്സി ബാഴ്സിലോണക്കായി ഫ്രീ ആയി കളിക്കാമെന്ന് പറയുമെന്ന് പ്രതീക്ഷിച്ചു : ലപ്പോർട്ട

അവസാന നിമിഷത്തിൽ മെസ്സി ബാഴ്സലോണയ്ക്ക് വേണ്ടി ഫ്രീയായി കളിക്കാം എന്ന് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ,എന്നാൽ തനിക്ക് മെസ്സിയോട് യാതൊരു ദേഷ്യവുമില്ലന്നും ബാഴ്‌സിലോണ പ്രസിഡന്റ് ലപ്പോർട്ട അറിയിച്ചു .ലപ്പോർട്ടയുടെ വാക്കുകൾ ഇങ്ങനെ.

❛മെസിയോട് എനിക്കൊരു ദേഷ്യവും തോന്നുന്നില്ല, കാരണം അദ്ദേഹത്തെ ഞാൻ വിലമതിക്കുന്നു. താരത്തിന് ക്ലബിനൊപ്പം തുടരാനുള്ള വലിയ ആഗ്രഹമുണ്ടായിരുന്നു എന്നെനിക്കറിയാം, അതേസമയം തന്നെ താരത്തിനു ലഭിച്ച ഓഫർ കാരണം സമ്മർദ്ദവും ഉണ്ടായിരുന്നു. പിഎസ്‌ജിയിൽ നിന്നും താരത്തിനു നേരത്തെ തന്നെ ഓഫർ ഉണ്ടായിരുന്നുവെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. അതൊരു കരുത്തുറ്റ ഓഫറായിരുന്നുവെന്നും എല്ലാവർക്കും അറിയാം, മെസിയിൽ നിന്നും ഞങ്ങളത് അറിഞ്ഞു,
അവസാന നിമിഷം ഒരു യൂ ടേൺ പ്രതീക്ഷിച്ചിരുന്നു, മെസ്സി ഫ്രീയായി ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കാം എന്ന് പറയും എന്നും ഞാനത് ഇഷ്ടപ്പെടുകയും മെസ്സിക്ക് തന്നെ ബോധ്യപ്പെടുത്തുകയും ചെയ്യാമായിരുന്നു❞

Leave A Reply
error: Content is protected !!