ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ ടീമിലേക്ക് കൊണ്ടു വരാൻ ന്യൂകാസിൽ യുണൈറ്റഡിന്റെ ശ്രമം

ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ ടീമിലേക്ക് കൊണ്ടു വരാൻ ന്യൂകാസിൽ യുണൈറ്റഡിന്റെ ശ്രമം

ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ന്യൂകാസിൽ യുണൈറ്റഡിന്റെ പുതിയ ഉടമസ്ഥരായ സൗദി അറേബ്യൻ കൺസോർഷ്യം നോട്ടമിടുന്നതായി വാർത്തകൾ , താരത്തിൽ ക്ലബ്ബിന് താല്പര്യമുണ്ടെന്നും ,കരാർ കാര്യത്തിൽ താരവുമായി അവർ ചർച്ചകൾ നടത്തിക്കഴിഞ്ഞതായും വാർത്തകൾ വരുന്നുണ്ട്.

ന്യൂകാസിൽ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരികളും കൈവശമുള്ള സൗദി അറേബ്യ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഇക്കഴിഞ്ഞ സമ്മറിൽ ഫിലിപ്പ് കുട്ടീഞ്ഞോയുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നാണ് സ്പാനിഷ് മാധ്യമമായ സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ന്യൂകാസിലിനെ ഏറ്റെടുക്കുന്നതിനുള്ള അവരുടെ ബിഡ് പൂർത്തിയാകാതിരുന്നതിനാൽ താരത്തെ ഇക്കുറി ടീമിലേക്ക് കൊണ്ടു വരാനുള്ള അവസരം അവർക്ക് ലഭിച്ചില്ല. എന്നാൽ ഇപ്പോൾ ന്യൂകാസിലിനെ ഔദ്യോഗികമായി ഏറ്റെടുത്തു കഴിഞ്ഞതോടെ കുട്ടീഞ്ഞോക്ക് വേണ്ടിയുള്ള നീക്കങ്ങൾ സൗദി കൺസോർഷ്യം ശക്തമാക്കുമെന്നാണ് സൂചനകൾ.

Leave A Reply
error: Content is protected !!