ദമ്ബതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ദമ്ബതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പട്ടാമ്ബി: പാലക്കാട് ദമ്ബതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സൂചന. ചാലിശ്ശേരി പെരുമണ്ണൂര്‍ വടക്കേപ്പുരക്കല്‍ വീട്ടില്‍ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി നാരായണന്‍ (70), ഭാര്യ ഇന്ദിര( 65) എന്നിവരാണ് മരിച്ചത്.

ഇവര്‍ രണ്ടുപേരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത് . വീടിന് തീപിടിച്ചതല്ലെന്നാണ് സൂചന. രാത്രി പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. പട്ടാമ്ബി അഗ്‌നിരക്ഷാ സേനയും ചാലിശ്ശേരി പൊലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Leave A Reply
error: Content is protected !!