ല​ഖിം​പു​രി​ലെ ക​ർ​ഷ​ക കൂ​ട്ട​ക്കൊ​ല: സി​ദ്ദു നി​രാ​ഹാ​രം തുടങ്ങി

ല​ഖിം​പു​രി​ലെ ക​ർ​ഷ​ക കൂ​ട്ട​ക്കൊ​ല: സി​ദ്ദു നി​രാ​ഹാ​രം തുടങ്ങി

ല​ക്നോ: പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​ലെന്ന് റിപ്പോർട്ട് .യുപിയിലെ ല​ഖിം​പു​ർ ഖേ​രി​യി​ൽ ക​ർ​ഷ​ക​രു​ടെ കൂ​ട്ട​ക്കൊ​ല നടത്തിയ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര​യെ അ​റ​സ്റ്റ് ചെ​യ്യും വ​രെ നി​രാ​ഹാ​ര​സ​മ​രം തു​ട​രു​മെ​ന്ന് സി​ദ്ദു നിലപാട് വ്യക്തമാക്കി .

ല​ഖിം​പു​രി​ൽ കൊ​ല്ല​പ്പെ​ട്ട പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാ​മ​ൻ ക​ശ്യ​പി​ന്‍റെ വ​സ​തി​യി​ലാ​ണ് സി​ദ്ദു​വി​ന്‍റെ നി​രാ​ഹാ​ര സ​മ​രം. ക​ശ്യ​പി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് വീ​ടി​ന് പു​റ​ത്ത് സി​ദ്ദു സ​മ​രം ആ​രം​ഭി​ച്ച​ത്.

അ​തേ​സ​മ​യം, ല​ഖിം​പു​രി​ൽ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ആ​ശി​ഷ് മി​ശ്ര ശ​നി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നി​രി​ക്കെ​യാ​ണ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്. അതെ സമയംല​ഖിം​പു​രി​ലെ ഇ​ന്‍റ​ർ​നെ​റ്റും മറ്റും താത്ക്കാലികമായി വിച്ഛേദിച്ചിരിക്കയാണ് .

Leave A Reply
error: Content is protected !!