സംയോജിത ശിശു വികസന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് പ്രദര്‍ശനം സംഘടിപ്പിച്ചു

സംയോജിത ശിശു വികസന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് പ്രദര്‍ശനം സംഘടിപ്പിച്ചു

പാലക്കാട്:  സംയോജിത ശിശു വികസന പദ്ധതിയുടെ 46-ാം വാര്‍ഷികത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ശിശുവികസന പദ്ധതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ സംയോജിത ശിശു വികസന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് പ്രദര്‍ശനം സംഘടിപ്പിച്ചു. എ. ഡി.എം കെ.മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.കെ ചിത്രലേഖ അധ്യക്ഷയായി. നഗരസഭാ അങ്കണവാടി പ്രവര്‍ത്തകരുടെയും ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാരുടെയും സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍ ലത, ജില്ലാ ശിശു വികസന പദ്ധതി ഓഫീസര്‍ കെ.ഗീത, പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു എന്നിവര്‍ സംസാരിച്ചു

Leave A Reply
error: Content is protected !!