മസ്ക്കറ്റിലെ ഇന്ത്യൻ സ്കൂളുകള്‍ ഒക്ടോബർ 10 മുതൽ പ്രവർത്തിക്കും

മസ്ക്കറ്റിലെ ഇന്ത്യൻ സ്കൂളുകള്‍ ഒക്ടോബർ 10 മുതൽ പ്രവർത്തിക്കും

മസ്കത്ത് നഗരത്തിൽ ഇന്ത്യൻ സ്കൂളുകൾ ഒക്ടോബർ 10 മുതൽ തുറക്കും . കോവിഡ് പ്രതിസന്ധി മൂലമുള്ള നീണ്ട ഇടവേളക്ക് ശേഷം ഒക്ടോബർ മൂന്നിന്ന് മസ്കത്ത് നഗരത്തിലെ ഇന്ത്യൻ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കേണ്ടതായിരുന്നു. അതെ സമയം ഷഹീൻ ചുഴലിക്കാറ്റ് ഭീഷണി മൂലമാണ് സ്കൂൾ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടിയത് .

മസ്കത്ത്, അൽ ഗുബ്റ ഇന്ത്യൻ സ്കൂളുകളിൽ 12ാം ക്ലാസ് മാത്രമാണ് ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നത്. വാദീകബീർ, ദാർസൈത്ത് ഇന്ത്യൻ സ്കൂളുകളിൽ 10,12 ക്ലാാസുകളാണ് ഞായറാഴ്ച മുതൽ ആരംഭിക്കുന്നത്. അൽ ഗുബ്റ ഇൻറർനാഷനൽ സ്കൂളിൽ ഒമ്പത് മുതൽ 12വരെ പത്താം തീയതി മുതൽ പ്രവർത്തിക്കും.അൽ ഖുബ്റ ഇന്ത്യൻ സ്കൂളിൽ ആഴ്ചയിൽ അഞ്ച് ദിവസവും 12 ാം ക്ലാസിലെ മൂഴുവൻ കുട്ടികൾക്കും സ്കൂളിൽ ക്ലാസുകൾ നടത്തും.

Leave A Reply
error: Content is protected !!