‘കൗതുകം ലേശം കൂടുതലാ..’; കഞ്ചാവ് റെയ്ഡിനിടെ പൊലീസ് സംഘം ഉള്‍വനത്തില്‍ കുടുങ്ങിയതായി റിപ്പോർട്ടുകൾ

‘കൗതുകം ലേശം കൂടുതലാ..’; കഞ്ചാവ് റെയ്ഡിനിടെ പൊലീസ് സംഘം ഉള്‍വനത്തില്‍ കുടുങ്ങിയതായി റിപ്പോർട്ടുകൾ

പാലക്കാട് മലമ്പുഴ വനമേഖലയിൽ വഴിതെറ്റി ഉൾക്കാട്ടിൽ കുടുങ്ങിയ പൊലീസ് സംഘത്തെ തിരികെ എത്തിക്കാൻ പ്രത്യേക സംഘങ്ങൾ ഇന്ന് പുറപ്പെടും. ഇന്നലെ വൈകിട്ട് ശക്തമായ മഴയെ തുടര്‍ന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 അം​ഗ സംഘം ഉൾവനത്തിൽ കുടുങ്ങി പോയത്.

പാലക്കാട് നാര്‍ക്കോട്ടിക് സെൽ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്പുഴ സിഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ്‌ഐ, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ഉദ്യോ​ഗസ്ഥരാണ് വനത്തിൽ ഉള്ളത്. ആന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥർ അകപ്പെട്ടിരിക്കുന്നത്.

Leave A Reply
error: Content is protected !!