പോഗ്‌ബ യുവന്റസിലേക്കെന്നു സൂചനകൾ

പോഗ്‌ബ യുവന്റസിലേക്കെന്നു സൂചനകൾ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡറായ പോൾപോഗ്ബ തന്റെ പഴയ തട്ടകമായ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് മടങ്ങുമെന്ന് സൂചനകൾ ശക്തമാകുന്നു. യുവന്റസിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് സ്പോർട്സ് മീഡിയസെറ്റിന് പോഗ്ബ നൽകിയ മറുപടി ഇങ്ങിനെയായിരുന്നു.

“ഇപ്പോൾ ഞാനൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്. ഇനിയും ഒരു വർഷം എനിക്ക് കരാർ ബാക്കിയുണ്ട്, അതിനു ശേഷം എന്താകുമെന്ന് നമുക്ക് കാണാം. ഈ സീസൺ ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കുകയാണ് എന്റെ ലക്ഷ്യം, അതിനു ശേഷം നമുക്ക് എന്തുണ്ടാകുമെന്ന് നോക്കാം,” പോഗ്ബ വ്യക്തമാക്കി.

Leave A Reply
error: Content is protected !!